ലണ്ടൻ> ക്രിക്കറ്റിൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയായ മങ്കാദിങ് ഇനി മുതൽ റണ്ണൗട്ടായി കണക്കാക്കപ്പെടും. ക്രിക്കറ്റ് പരിഷ്കരണ സമിതി കൂടിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഒക്ടോബർ മുതൽ നിയമം നിലവിൽ വരും.
എന്താണ് മങ്കാദിങ്?
ഒറ്റയടിക്ക്പറഞ്ഞാൽ റണ്ണൗട്ടിനെയാണ് മങ്കാദിങ് എന്നു പറയുന്നത്. എന്നാൽ നാം പതിവായി കാണുന്ന സാധാരണ രീതിയിലുള്ള റണ്ണൗട്ടല്ല. ബൗൾ ചെയ്യാൻ ബൗളർ തയ്യാറെടുക്കും. ഒന്നും സംഭവിക്കാത്തത് പോലെ ബൗളിങ്ങ് ആക്ഷന് തയ്യാറെടുത്ത് ബൗളർ വിക്കറ്റിന് അടുത്ത് എത്തുമ്പോൾ മിക്കസമയങ്ങളിലും ഭൂരിഭാഗം നോൺ സ്ട്രൈക്ക് ബാറ്റ്സ്മാൻമാരും പതിയെ ക്രീസ്വിടാൻ തുടങ്ങും. ഈ സമയം പന്ത് റിലീസ് ചെയ്യാതെ ക്രീസ്വിട്ട ബാറ്റ്സ്മാനെ സ്റ്റംമ്പ്ചെയ്യുന്ന രീതിയാണ് മങ്കാദിങ്.
തുടക്കം
ക്രിക്കറ്റ് ലോകത്തിന് മങ്കാദിങ് പരിചയപ്പെടുത്തിയത് ഇന്ത്യക്കാരനാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളർമാരിലൊരാളായ വിനൂ മങ്കാദാണ് ഈ അവസാനാത്തെ അടവ് ആദ്യമായി പ്രയോഗിച്ചത്. 1974ൽ ഓസ്ട്രേലിയയുടെ ബിൽ ബൗണിനെ വിനൂ ഇത്തരത്തിൽ പുറത്താക്കിയത്. ഓസ്ട്രേലയിൻ മാധ്യമങ്ങൾ ഇതോടെ ഈ രീതിക്ക് മങ്കാദിങ് എന്ന് പേരുമിട്ടു.