കൊച്ചി> കളമശേരി എച്ച്എംടി കോളനിയിൽ സിനിമ ഷൂട്ടിംഗ് സെറ്റിൽ അണിയറ പ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷം. നടൻ ടൊവിനോ തോമസിന്റെ ചിത്രം തല്ലുമാലയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം
പ്രദേശത്ത് മാലിന്യം ഇടുന്നതും വാഹനം പാര്‍ക്ക് ചെയ്യുന്നതും ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈൻ ടോം ചാക്കോ തള്ളിയെന്നാണ് ആരോപണം. ഷൈൻ മർദിച്ചെന്നു കാണിച്ച് ഷമീർ എന്നയാൾ ആശുപത്രിയിൽ അഡ്മിറ്റായി.
എന്നാൽ നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമാപ്രവർത്തകർ ആരോപിക്കുന്നു. നാട്ടുകാരുടെ മർദനത്തിന് ഇരയായി എന്നാരോപിച്ച് സിനിമാ പ്രവർത്തകരിൽ ഒരാളും പ്രവേശിച്ചു. പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി.