ക്രൈസ്റ്റ്ചർച്ച്> വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചെങ്കിലും കളത്തിനെ പുറത്ത് അരങ്ങേറിയത് മനോഹര നിമിഷങ്ങൾ. മത്സരത്തിന് ശേഷം പാകിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മാറൂഫിന്റെ കുഞ്ഞുമൊത്തുള്ള ഇന്ത്യൻ താരങ്ങളുടെ സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.
ബിസ്മയുടെ കയ്യിലുള്ള കുഞ്ഞു ഫാത്തിമയെ, ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൌറും സ്മൃതി മന്ദാനയും ഷെഫാലി വെർമയും സ്നേഹ് റാണയും ഉൾപ്പെടെ ലാളിക്കുന്ന വീഡിയോയും ചിത്രങ്ങളും സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള പ്രമുഖർ പങ്കുവെച്ചു.
പാകിസ്ഥാനെ 107 റണ്ണിന് തകർത്ത് ഇന്ത്യൻ വനിതകൾ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അരങ്ങേറിയത്. 67 റണ്ണും രണ്ട് വിക്കറ്റും നേടിയ പൂജാ വസ്ത്രാക്കറാണ് കളിയിലെ താരം.
Bismah Maroof’s legacy will go far beyond her achievements on the field. In a society that often tells women to make choices between career and family, she’s showing that you can have both! Such an inspiring person.pic.twitter.com/Vp7EB2iwKd
— Aatif Nawaz (@AatifNawaz) March 6, 2022