ലണ്ടണ്> ബ്രിട്ടനിലെ ആംഗ്ലിയ റസ്കിന് യൂണിവേഴ്സിറ്റിയില് നടന്ന വിദ്യാര്ഥി യൂണിയന് തിരഞ്ഞെടുപ്പില് വൈസ് പ്രസിഡന്റായി മലയാളി വിദ്യാര്ഥി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം പോത്തന്കോട് സ്വദേശിയും എസ്എഫ്ഐ പ്രവര്ത്തകനുമായ നിതിന് രാജാണ് വിജയിച്ചത്.
പുരോഗമന വിപ്ലവ വിദ്യാര്ഥി പ്രസ്ഥാനത്തില് നിന്നും ആര്ജ്ജിച്ച സംഘാടന മികവ് നിതിന് ബ്രിട്ടനിലും കരുത്താകട്ടെയെന്ന് ആശംസിക്കുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന് പറഞ്ഞു















