Also Read:
സെക്രട്ടറി അടക്കം 17 പേരെയാണ് സിപിഎം പുതിയ സെക്രട്ടറിയേറ്റിലേയ്ക്ക് തെരഞ്ഞെടുത്തത്. നിലവിലെ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, തോമസ് ഐസക് , പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവർ സെക്രട്ടറിയേറ്റിൽ തുടരും. കോടിയേരി ബാലകൃഷ്ണനാണ് ഇത്തവണയും സംസ്ഥാന സെക്രട്ടറി. ഇത് മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
Also Read:
സംഘടനാ പ്രവർത്തന മികവും മന്ത്രിയെന്ന നിലയിൽ നടത്തുന്ന മികച്ച പ്രകടനവുമാണ് മുഹമ്മദ് റിയാസിനെ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തെരഞ്ഞെടുക്കാൻ കാരണമെന്നാണ് സിപിഎം വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ സിപിഎം റിയാസിനെ സംസ്ഥാന സമിതിയിലേയ്ക്ക് തെരഞ്ഞെടുത്തിരുന്നു. അതേസമയം, പാര്‍ട്ടിയിൽ സീനിയോരിറ്റി ഉണ്ടായിട്ടും പി ജയരാജൻ ഇത്തവണയും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇല്ല.
അതേസമയം, പ്രായപരിധി കണക്കിലെടുത്ത് സംസ്ഥാന സമിതിയിൽ നിന്ന് പാര്‍ട്ടി 13 പേരെയാണ് ഒഴിവാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഒഴിവുണ്ട്. നിലവിൽ 75 വയസാണ് സംസ്ഥാന സമിതിയിലേയ്ക്കുള്ള പ്രായപരിധി. പുതുതായി 89 അംഗങ്ങളുള്ള സംസ്ഥാന സമിതിയെയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുത്തത്.
ഡിവൈഎഫ്ഐയുടെ പുതിയ അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹീം, യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം, എസ്എഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ വി പി സാനു, പനോളി വൽസൺ, കെ അനിൽകുമാര്‍, രാജു എബ്രഹാം, കെ എസ് സലീഖ, ഒ ആര്‍ കേഴു, വി ജോയ് എന്നിവരെ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈംഗികാരോപണം നേരിട്ട പി ശശിയും സമിതിയിലുണ്ട്.