പത്തനംതിട്ട
കേരളത്തിന്റെ സമരയൗവ്വനത്തെ വരവേൽക്കാൻ പത്തനംതിട്ട ജില്ല ഒരുങ്ങുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വിജയത്തിനായി ആയിരത്തൊന്നംഗ സംഘാടകസമിതി രൂപീകരിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. മാർച്ച് അഞ്ചിനകം വാർഡ് സമിതികൾ രൂപീകരിക്കും. ഏപ്രിൽ 28, 29, 30 തീയതികളിൽ പത്തനംതിട്ടയിലാണ് സമ്മേളനം ചേരുന്നത്.
യോഗം അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം ഉദ്ഘാടനംചെയ്തു. വർഗീയ വലതുപക്ഷ കോർപറേറ്റ് പ്രീണന രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ പ്രതീക്ഷയാണ് ഡിവൈഎഫ്ഐയെന്ന് റഹിം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷനായി. സെക്രട്ടറി വി കെ സനോജ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ചലച്ചിത്ര സംവിധായകൻ ഡോ. ബിജു, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഫാ. മാത്യൂസ് വാഴക്കുന്നം തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: കെ പി ഉദയഭാനു (ചെയർമാൻ), പി ബി സതീഷ് കുമാർ (ജനറൽ കൺവീനർ), സംഗേഷ് ജി നായർ (ട്രഷറർ).















