ബ്രസൽസ്> റഷ്യയ്ക്ക് മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻ ബർഗ്. ഉക്രയ്നിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണമെന്ന് നാറ്റോ റഷ്യയോട് ആവശ്യപ്പെട്ടു. യുദ്ധം ഉടൻ അവസാനിപ്പിക്കണം.
റഷ്യ യൂറോപ്പിന്റെ സമാധാനം നശിപ്പിച്ചു.അതിന് ഭാവിയിൽ മറുപടി പറയേണ്ടി വരും. കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈനിക വിന്യാസം നടത്തും. അടിയന്തര ഘട്ടത്തിൽ നാറ്റോ പ്രതികരിക്കും. 120 പടക്കപ്പലും 30 യുദ്ധവിമാനങ്ങളും സജ്ജമാക്കിയതായും ജനറൽ സ്റ്റോൾട്ടൻ ബർഗ് മുന്നറിയിപ്പ് നൽകി.















