തുക രാജ്ഭവന് കൈമാറിയതിനു പിന്നാലെ പുതിയ കാറിന് ഓർഡർ നൽകി. വൈകാതെ പുതിയ കാർ എത്തും. എം ഒ എച്ച് ഫാറൂഖ് ഗവർണർ ആയിരുന്നപ്പോഴാണ് ഇപ്പോൾ ഉപയോഗിക്കുന്ന ബെൻസ് കാർ വാങ്ങിയത്. പി സദാശിവം ഗവർണർ ആയിരുന്നപ്പോഴാണ് പുതിയ കാറിനുള്ള ഫയൽ തുറന്നത്. ഗവർണറായി ചുമതലയേറ്റപ്പോഴാണ് പുതിയ കാർ ആവശ്യപ്പെട്ട് സർക്കാരിന് എഴുതിയത്.
ഗവർണർ ഇപ്പോൾ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷം പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ നടത്തിയ പരിശോധനയിൽ വാഹനം മാറ്റണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വിഐപി പ്രോട്ടോക്കോൾ പ്രകാരം പുതിയ കാർ വാങ്ങാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നര ലക്ഷം കിലോമീറ്ററാണ് ഓടിയത്. ഗവർണറുടെ ആവശ്യം ധന വകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല.
അതേസമയം പുതിയ ബെൻസ് കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. പുതിയ കാർ സർക്കാരിനോട് ആവശ്യപ്പെട്ടുള്ള രാജ്ഭവൻ ഫയലിൽ താൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഗവർണർ പറഞ്ഞു. ചുരുക്കം ചില യാത്രകളിലൊഴികെ ഭാര്യക്ക് അനുവദിച്ച കാറാണ് ഉപയോഗിക്കുന്നത്. ഏത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്ന് ഗവർണർ പറഞ്ഞു.