കൊച്ചി> കാസര്ഗോഡ് ഉദുമ ഗ്രാമപഞ്ചായത്തിൽ കോ-ലീ-ബി സഖ്യം സിൽവർ ലൈൻ വിരുദ്ധ പ്രമേയം സിപിഐ എമ്മിന്റെ പേരിലാക്കി മനോരമ. ബിജെപി പിന്തുണയോടെ യുഡിഎഫ് സഖ്യം പ്രമേയം പാസാക്കിയപ്പോൾ സിപിഐ എം ഭരണ സമതി സർക്കാറിനെതിരെ പ്രമേയം പാസാക്കിയെന്ന് വായനക്കാരെ തെറ്റിധരിപ്പിക്കുന്ന തരത്തിലാണ് മനോരമ തലക്കെട്ട് നൽകിയത്.
21 അംഗ പഞ്ചായത്തിൽ 10 സിപിഐ എം അംഗങ്ങളും 9 യുഡിഎഫ് അംഗങ്ങളും 2 ബിജെപി അംഗങ്ങളുമാണുള്ളത്. സില്വര് ലെയിന് പദ്ധതിയില് നിന്നും സംസ്ഥാന സര്ക്കാര് പിന്മാറണം എന്ന പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പാസായത്. മുസ്ലിം ലീഗിലെ ഹാരിസ് അങ്കക്കളരി ആണ് പ്രമേയം അവതരിപ്പിച്ചത്. കോണ്ഗ്രസ് അംഗം ചന്ദ്രൻ നാലാം വാതുക്കൽ പിന്താങ്ങി.എന്നാൽ മനോരമയുടെ വാർത്ത മൊത്തം വായിച്ചു നോക്കിയാൽ പോലും ബിജെപി പിന്തുണയോടെയാണ് ഈ പ്രമേയം പാസ്സായത് എന്ന് എവിടെയും കാണില്ല.
സിപിഐ എം ഭരിക്കുന്ന പഞ്ചായത്ത് ഇടതു സർക്കാരിന്റെ സിൽവർ ലൈനിന് എതിരാണ് എന്ന് തോന്നിപ്പിക്കുക, ലീഗ് കൊണ്ട് വന്ന യുഡിഎഫ് പ്രമേയം ബിജെപി പിന്തുണയോടെ പാസ്സായി എന്നത് മറക്കുക, കെ റെയിലിനെതിരെ പൊതുബോധം സൃഷ്ടിക്കുക എന്നിവയാണ് വാര്ത്തയിലൂടെ മനോരമ ലക്ഷ്യം വച്ചത്. മനോരമയുടെ കുതന്ത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില് നിരവിധി പേര് ഇതിനോടകം രംഗത്തെത്തി.