അമ്പലപ്പുഴ > പുന്നപ്ര വടക്ക് പഞ്ചായത്തിലെ ആർഎസ്എസ് മുഖ്യ ശിക്ഷക് ഉൾപ്പെടെ പ്രവർത്തകർ ഇനിമുതൽ സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവർത്തിക്കും. രണ്ടാം വാർഡ് കണ്ണാട്ട് ഭാഗത്തെ ആർഎസ്എസ് മുഖ്യശിക്ഷക് വിമൽ എസ് നായർ, സഹപ്രവർത്തകരായിരുന്ന അഭിഷേക്, ആദിത്യൻ, യദുകൃഷ്ണൻ, അരവിന്ദ് എന്നിവരാണ് വർഗീയ രാഷ്ട്രീയം വെടിഞ്ഞ് മാനവികതയുടെ പക്ഷത്ത് എത്തിയത്. സിപിഐ എം പുന്നപ്ര വടക്ക് ലോക്കൽ സെക്രട്ടറി എം രഘു രക്തഹാരമണിയിച്ച് ഇവരെ സ്വീകരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് എ അരുൺലാൽ, ശബരീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.















