തിരുവല്ല > ആർഎസ്എസ് ബിജെപി ക്രിമിനലുകൾ അരുംകൊല ചെയ്ത സിപിഐ എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാർ കുടുംബ സഹായ ഫണ്ട് കുംടുംബത്തിന് കൈമാറി. ചാത്തങ്കരിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സന്ദീപിന്റെ ഭാര്യ സുനിതയ്ക്ക് തുക കൈമാറിയത്. രണ്ട് കോടി രൂപയാണ് കുടുംബത്തിനായി പാർട്ടി സമാഹരിച്ചത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കെ അനന്തഗോപൻ, എ പത്മകുമാർ, അഡ്വ. ആർ സനൽ കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.















