കൊൽക്കത്ത > വെസ്റ്റിൻഡീസിനെതിരായ ട്വന്റി–20 ക്രിക്കറ്റ് പരമ്പരയിൽ സമ്പൂർണ ജയം നേടി ഇന്ത്യ. മൂന്നാമത്തെ മത്സരത്തിൽ രോഹിത് ശർമയും കൂട്ടരും 17 റണ്ണിന് ജയിച്ചു. സ്കോർ: ഇന്ത്യ 5–184, വിൻഡീസ് 9–167. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിങങ്ങാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. സൂര്യ 31 പന്തിൽ 65 റണ്ണെടുത്തു. ഏഴ് സിക്സറാണ് വലംകൈയൻ നേടിയത്. ഒരു ഫോറും. വെങ്കിടേഷ് അയ്യർ (19 പന്തിൽ 35*) മികച്ച പിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ 37 പന്തിൽ 91 റണ്ണാണ് ഇരുവരും അടിച്ചെടുത്തത്. വെങ്കിടേഷിന് രണ്ട് വിക്കറ്റുമുണ്ട്. നിക്കോളാസ് പുരാനാണ് (61) വിൻഡീസിന്റെ ടോപ്–സ്കോറർ.















