തിരുവനന്തപുരം > ഗവർണർക്ക് വീഴ്ചയുണ്ടായാൽ പുറത്താക്കാൻനിയമസഭയ്ക്ക് അധികാരം ഉണ്ടായിരിക്കണമെന്ന് കേരളം. ഭരണഘടനാ ലംഘനം, ചാന്സലര് പദവിയില് വീഴ്ച, ക്രിമിനല് പ്രോസിക്യൂഷന് നടപടികളില് വീഴ്ച ഇവയുണ്ടായാല് ഗവര്ണറെ നീക്കാന് സംസ്ഥാന നിയമസഭയ്ക്ക് അധികാരം നല്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില് വരേണ്ട മാറ്റങ്ങള് സംബന്ധിച്ച് റിപ്പോര്ട്ട് നല്കാനായി കേന്ദ്രസര്ക്കാര് നിയോഗിച്ച റിട്ട. ജസ്റ്റിസ് മദന് മോഹന് പൂഞ്ചി കമ്മീഷനോടാണ് കേരളം ശുപാര്ശ നല്കിയിരിക്കുന്നത്. നിയമ സെക്രട്ടറിയുടെ ശുപാര്ശ മന്ത്രിസഭ അംഗീകരിച്ചു. ഗവര്ണറെ പദവിയില്നിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവര്ണറുടെ നിയമനം സര്ക്കാരുമായി ആലോചിക്കണം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാനം നിർദേശിക്കുന്നു.















