കൊച്ചി > പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട കേസിൽ 14 പേരെ പ്രതികളാക്കി പൊലീസ് വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രധാന പ്രതികളടക്കമുള്ളവർ അറസ്റ്റിലായതായും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അർഷിക സമർപ്പിച്ച ഹർജി ജസ്റ്റിസ് കെ ഹരിപാൽ കൂടുതൽ വാദത്തിന് മാറ്റി. എസ്ഡിപിഐ പ്രവർത്തകർ രാഷ്ട്രീയവൈരാഗ്യംമൂലം കൊന്നതാണെന്നും കാര്യക്ഷമമായ അന്വേഷണത്തിന് സിബിഐ വേണമെന്നും പറഞ്ഞാണ് അർഷികയുടെ ഹർജി. കുറ്റപത്രത്തിന്റെ പകർപ്പ് പ്രോസിക്യൂഷൻ ഹർജിക്കാരിക്ക് കൈമാറി.