കാസര്കോട്
എന്ഡോസള്ഫാന് ദുരിതനിവാരണ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള ജില്ലാ സെല് പുനഃസംഘടിപ്പിച്ചു. മന്ത്രി എം വി ഗോവിന്ദന് ചെയര്മാനും കലക്ടര് കണ്വീനറുമാണ്. നിലവിലുണ്ടായിരുന്ന സെല്ലിന്റെ കാലാവധി അവസാനിച്ചതിനെത്തുന്നാണ് പുനഃസംഘടിപ്പിച്ചത്.
രാജ്മോഹന് ഉണ്ണിത്താന് എംപി, ജില്ലയിലെ എംഎല്എമാര്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, മഞ്ചേശ്വരം, കാസര്കോട്, കാറഡുക്ക, കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്, കാസര്കോട്, കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭാ ചെയര്മാന്മാര്, എന്മകജെ, കുംബഡാജെ, ബെള്ളൂര്, ബദിയടുക്ക, കാറഡുക്ക, മുളിയാര്, പനത്തടി, കള്ളാര്, അജാനൂര്, പുല്ലൂര്– -പെരിയ, കയ്യൂര്– -ചീമേനി പഞ്ചായത്ത് പ്രസിഡന്റുമാര് എന്നിവര് സെല് അംഗങ്ങളാണ്. മുന് എംപി പി കരുണാകരന്, മുന് മന്ത്രി സി ടി അഹമ്മദലി, മുന് എംഎല്എമാരായ കെ കുഞ്ഞിരാമന് (തൃക്കരിപ്പൂര്), കെ കുഞ്ഞിരാമന് (ഉദുമ), രാഷ്ട്രീയ പാര്ടികളുടെ ഓരോ ജില്ലാ ഭാരവാഹികള്, വിവിധ വകുപ്പ് തലവന്മാര് എന്നിവരും അംഗങ്ങളാണ്.
സെല് ഉടന് യോഗം ചേര്ന്ന് മെഡിക്കല് ക്യാമ്പ് വേണമെങ്കില് തീരുമാനമെടുക്കും. അനര്ഹര് സഹായം സ്വീകരിക്കുന്നുണ്ടെന്ന പരാതിയുണ്ട്. മുളിയാറിലെ എന്ഡോസള്ഫാന് പുനരധിവാസ ഗ്രാമത്തിന്റെ നിര്മാണത്തിന് ഇനി വേഗം കൈവരും.