കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് വിളക്കണയ്ക്കൽ സമരത്തിനിടെ മർദ്ദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ. ദീപു എന്ന പ്രവർത്തകനാണ് വെന്റിലേറ്ററിൽ കഴിയുന്നത്. ശനിയാഴ്ച്ചയാണ് ദീപുവിന് മർദ്ദനമേറ്റത്. ആക്രമിച്ചത് സിപിഎം പ്രവർത്തകരാണെന്ന് ട്വന്റി ട്വന്റി ആരോപിക്കുന്നു.
സ്ട്രീറ്റ് ലൈറ്റ് പദ്ധതി തകർക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു ട്വന്റി ട്വന്റിയുടെ വിളക്കണയ്ക്കൽ സമരം. ശനിയാഴ്ച്ച വൈകുന്നേരം ഏഴു മണി മുതൽ 7.15 വരെയായിരുന്നു സമരം. ഇതിന്റെ ഭാഗമായി വീടു കയറി പ്രചാരണം നടത്തിയ ദീപുവിനെ സിപിഎം ആക്രമിക്കുകയായിരുന്നുവെന്നാണ് ട്വന്റി ട്വന്റിയുടെ ആരോപണം.
സാരമായി പരിക്കേറ്റദീപുവിന് തിങ്കളാഴ്ച്ച രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനുശേഷം നടത്തിയ പരിശോധനയിൽ ആന്തരിക രക്തസ്രാവം സ്ഥിരീകരിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
Content Highlights: Twenty20’s Street Light Challenge