Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകും; ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപനം 19ന്

by News Desk
February 15, 2022
in KERALA
0
സേവനങ്ങള്‍-വേഗത്തില്‍-ലഭ്യമാകും;-ഏകീകൃത-തദ്ദേശ-സ്വയംഭരണ-വകുപ്പ്-പ്രഖ്യാപനം-19ന്
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങള് ഊര്ജ്ജിതപ്പെടുത്താനും ജനങ്ങള്ക്ക് കൂടുതല് വേഗത്തില് വകുപ്പിന്റെ സേവനങ്ങള് ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന് അറിയിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് നിലവില് വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അധികാര വികേന്ദ്രീകരണ പ്രക്രിയയേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്താനുതകുന്ന വിധത്തിലാണ് ഏകീകൃത വകുപ്പിന്റെ രൂപീകരണം. കഴിഞ്ഞ നാലുവര്ഷത്തിലേറെക്കാലം നടന്നുവരുന്ന അതിസങ്കീര്ണമായ പ്രക്രിയയുടെ ഒടുവിലാണ് ഏകീകൃത വകുപ്പ് യാഥാര്ത്ഥ്യമാകുന്നത്. സംസ്ഥാനത്തിന്റെ ഒന്നാം ഭരണപരിഷ്കാര കമ്മീഷന്റെ കാലത്ത് തന്നെ ഏകീകൃത തദ്ദേശസ്വയംഭരണ കേഡറിനെ കുറിച്ച് പരാമര്ശിച്ചിട്ടുണ്ട്. അന്ന് മുതലുള്ള പരിശ്രമങ്ങളാണ് ലക്ഷ്യപ്രാപ്തിയിലേക്കെത്തുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു.

ഏകീകൃത വകുപ്പില് ഫയലുകളില് തീരുമാനം കൈക്കൊള്ളുന്നതിന് ഉദ്യോഗസ്ഥ തലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ച് വേഗത്തില് തീരുമാനങ്ങളുണ്ടാവും. സര്ക്കാരിന്റെ നയപരമായ തീരുമാനവും സര്ക്കാരില് നിന്ന് സ്പഷ്ടീകരണം ആവശ്യമുള്ളതും പ്രത്യേക സാങ്കേതികാനുമതി ആവശ്യമുള്ളതുമായ ഫയലുകള് ഒഴികെ ബാക്കിയെല്ലാറ്റിലും തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം മാത്രമേ ഉണ്ടാവുകയുള്ളു. ഇത് ഫയല് തീര്പ്പാക്കുന്നതില് വലിയ രീതിയിലുള്ള മാറ്റമുണ്ടാക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

ഏകീകൃത വകുപ്പിന് റൂറല്, അര്ബന്, പ്ലാനിംഗ്, എഞ്ചിനീയറിംഗ് എന്നീ നാലു വിഭാഗങ്ങള് ഉണ്ടായിരിക്കും. റൂറല്, അര്ബന് വിഭാഗങ്ങളുടെ തലവന്മാര് ഐ എ എസ് തസ്തികയിലുള്ള ഡയറക്ടര്മാരാണ്. പ്ലാനിംഗ് വിഭാഗത്തിന്റെ തലവന് ചീഫ് ടൗണ് പ്ലാനറും എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ തലവന് ചീഫ് എഞ്ചിനീയറുമായിരിക്കും. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പേരിലും മാറ്റമുണ്ടാകും. ലോക്കല് ഇന്ഫ്രാസ്ട്രക്ച്ചര് ഡെവലപ്മെന്റ് എഞ്ചിനീയറിംഗ് എന്നാണ് ഇനി ആ വിഭാഗം അറിയപ്പെടുക.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവര്ത്തനത്തിന് സഹായകരമായി നിര്ദ്ദേശിക്കപ്പെട്ടിട്ടുള്ള പബ്ലിക് ഹെല്ത്ത് ആന്ഡ് എന്വയണ്മെന്റ് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷന്, എംപവര്മെന്റ് ഹ്യൂമന് റിസോഴ്സ് ഡെവലപ്മെന്റ് എന്നീ ഉപവിഭാഗങ്ങളും ഉണ്ടാവും. ചരിത്രപരമായ വകുപ്പ് ഏകീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് മികവിന്റെ കേന്ദ്രങ്ങളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Previous Post

വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ചിത്രം ‘നെയ്‌മര്‍’ ചിത്രീകരണം ആരംഭിച്ചു

Next Post

പിന്നിൽ ഗൂഢാലോചന, റോയി വയലാട്ടിനെ അഞ്ച്‌ വർഷമായി അറിയാം; പരാതിക്കാരിക്കെതിരെ അഞ്ജലി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പിന്നിൽ-ഗൂഢാലോചന,-റോയി-വയലാട്ടിനെ-അഞ്ച്‌-വർഷമായി-അറിയാം;-പരാതിക്കാരിക്കെതിരെ-അഞ്ജലി

പിന്നിൽ ഗൂഢാലോചന, റോയി വയലാട്ടിനെ അഞ്ച്‌ വർഷമായി അറിയാം; പരാതിക്കാരിക്കെതിരെ അഞ്ജലി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.