തിരുവനന്തപുരം> കെഎസ്ഇ ബി ചെയര്‍മാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് എന്തെങ്കിലും പ്രതികരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അത്തരത്തിലൊരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്ന് കെഎസ്ഇബി ചെയര്മാന് ബി അശോക് വ്യക്തമാക്കിയതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
തന്റെ അറിവോടെയല്ല ചെയര്മാന് പ്രതികരിച്ചിട്ടുള്ളത്. സംഭവം അറിഞ്ഞപ്പോള്‍ താന്‍ ചെയര്‍മാനെ വിളിച്ച് ചോദിക്കുകയായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ വസ്തുത അന്വേഷിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ഇടതുയൂണിയനുകൾക്കെതിരെ കെഎസ്ഇബി ചെയർമാൻ ബി അശോക് ആരോപണമുന്നയിച്ചതായി പ്രചരിച്ചിരുന്നു. ആരോപണങ്ങൾക്കെതിരെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്ന എം എം മണി പ്രതികരിച്ചിരുന്നു. തുടർന്നാണ് നിലവിൽ മന്ത്രിയായ കെ കൃഷ്ണൻകുട്ടി കെഎസ്ഇബി ചെയർമാൻ ഇടത് യൂണിയനുകളെ കുറിച്ച് അത്തരത്തിൽ പ്രതികരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ സർക്കാരിനെ കുറിച്ചോ മുൻ മന്ത്രിയെ കുറിച്ചോ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ചെയർമാൻ പിന്നീട് വ്യക്തമാക്കി.