കൊച്ചി> സില്‍വര്‍ലൈന്‍ സര്‍വേ തുടരാന്‍ അനുമതി നല്കിയ ഡിവിഷന്‍ബെഞ്ച് ഉത്തരവ് സ്വാഗതാര്‍ഹമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചു എന്നതിന്റെ തെളിവാണ് വിധിയിലൂടെ പുറത്തുവരുന്നത്.
പദ്ധതിയുമായി മുന്നോട്ടുപോകാന്‍ വിധി സര്‍ക്കാരിന് ഊര്‍ജ്ജം പകരും. പദ്ധതിയെ അന്ധമായി എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് മാറി ചിന്തിക്കാനുള്ള അവസരമാണിത്. വികസന പ്രവര്‍ത്തികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ താല്പര്യം.
സില്‍വര്‍ ലൈനിനെതിരെ ബിജെപി-കോണ്‍ഗ്രസ് സഖ്യം രൂപപ്പെട്ടു. ആശയക്കുഴപ്പം ഒഴിവായ സാഹചര്യത്തില്‍ സര്‍വ്വേ നടപടികളോട് എല്ലാവരും സഹകരിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.