കൊച്ചി > സില്‍വര്‍ലൈന്‍ സര്‍വേ നടപടികള്‍ തുടരാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് അനുമതി നല്കി. സര്‍വേ നടപടി തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
ഡിപിആര്‍ തയ്യാറാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നതും ഒഴിവാക്കി. ഇതോടെ സര്‍വേ നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല. സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ അംഗീകരിച്ചാണ് ഉത്തരവ്.