കോഴിക്കോട്> വന്ദേഭാരത് എക്സ്പ്രസ് വരുന്ന സാഹചര്യത്തിൽ സിൽവർലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. 400 വന്ദേഭാരത് എക്സ്പ്രസ് കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിചേർത്തു.
സിൽവർലൈനുമായി ബന്ധപ്പെട്ട് ഇരകളുമായല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ച നടത്തുന്നതെന്നും മുഖ്യമന്ത്രിക്ക് ഏകാധിപത്യമനോഭാവമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കാട്ടിലപ്പീടികയിൽ കെ റെയിൽ സമരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.