തിരുവനന്തപുരം:തുമ്പ കടപ്പുറത്ത് കൂറ്റൻ ഉടുമ്പൻസ്രാവ് കരയ്ക്കടിഞ്ഞു. ജീവനുള്ള സ്രാവായിരുന്നു വല ദേഹത്ത് കുരുങ്ങിയ നിലയിൽ കരക്കടിഞ്ഞത്. പിന്നീട് മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാനുള്ള ശ്രമം നടത്തിയെങ്കിലും ചാവുകയായിരുന്നു. ഇതിന് രണ്ട് ടണ്ണോളം ഭാരംവരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോട് കൂടിയാണ്കൂറ്റൻ സ്രാവ് കരക്കടിഞ്ഞത്. വല ദേഹത്ത് കുരുങ്ങിയ നിലയിലായിരുന്നുവെങ്കിലുംഇത് മീൻപിടിത്തത്തിനിടയിൽകുരുങ്ങിയതല്ലെന്നാണ് വിവരം. ദേഹത്തുണ്ടായിരുന്ന വല നീക്കിയ ശേഷം സ്രാവിനെ തിരികെ കടലിലേക്ക് അയക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.ചെകിളയിൽ മണൽ കയറിയതിനെ തുടർന്ന് കരയ്ക്കടിഞ്ഞ് അൽപംകഴിഞ്ഞ് ചത്തു.
ജീവനോടെ സ്രാവ് കരക്കടിഞ്ഞിരിക്കുന്നത് അപൂർവാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ചത്ത സ്രാവുകൾ പലയിടങ്ങളിലും കരക്കടിഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു സംഭവം അപൂർവമാണെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു.
കരയിൽ കുഴിച്ചിടാനായി നാട്ടുകാർ കഠിനംകുളം ഗ്രാമപഞ്ചായത്തിൽ അറിയിച്ചിട്ടുണ്ട്. മണ്ണുമാന്തിയന്ത്രം ഉൾപ്പടെയുള്ള സംവിധാനം ഉണ്ടെങ്കിൽ മാത്രമേകുഴിച്ചിടാൻ കഴിയുകയുള്ളൂ.നൂറുകണക്കിന് ആളുകൾ കൂറ്റൻ സ്രാവിനെ കാണാനെത്തി.
വല കുടുങ്ങിയതിനാൽ ഉൾക്കടലിൽ പോകാനാകാതെ കരക്കടിഞ്ഞതാകാം എന്നാണ് കരുതുന്നത്.
Content Highlights: Huge Shark washed up on thumba beach