ബംഗളൂരു> ഐപിഎല്‍ മഹാതാരലേലം രണ്ടാംദിനം പുരോഗമിക്കുമ്പോള്‍ നേട്ടമുണ്ടാക്കിയത് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസ് താരം ഒഡീന്‍ സ്മിത്തിനെ 6 കോടി രൂപയ്ക്ക് പഞ്ചാബ് ടീമിലെത്തിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തന്നെ രണ്ടാം ദിന ലേലം ആരംഭിച്ചു. ആദ്യം ലേലത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ 2.60 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഡേവിഡ് മലാന്, ഓയിന്‍ മോര്ഗന്, മാര്‍നസ് ലബുഷെയ്ന്, സൗരഭ് തിവാരി, ആരോണ്‍ ഫിഞ്ച്, ചേതേശ്വര്‍ പൂജാര, ജെയിംസ് നീഷാം, ക്രിസ് ജോര്‍ദന്‍ എന്നിവരെ ആരും വാങ്ങിയില്ല.