കോട്ടയം > കോട്ടയത്ത് ഓടുന്ന ട്രെയിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. കോതനല്ലൂർ റെയിൽവേ ഗേറ്റിൽ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് കടന്നു പോകുന്നതിനിടയിൽ മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. ആളപായമില്ല. ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണെന്നു റെയിൽവേ അറിയിച്ചു.
സംഭവത്തെ തുടർന്ന് കോട്ടയം എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന് 5.30 മുതൽ ഒരു ലൈനിലൂടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. ഡീസൽ എൻജിൻ എത്തിച്ചു ട്രെയിൻ എറണാകുളത്തേക്ക് കൊണ്ട് പോകുന്നതിന് നടപടികൾ ആരംഭിച്ചു.