കൊച്ചി> ഡോണ്‍ മാക്സ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അറ്റ്’ ന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും നടന്നു. അന്തരിച്ച പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകന് ആകാശ് സെന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പൃഥ്വിരാജ് ആണ് പുറത്തുവിട്ടത്. ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
ഷാജു ശ്രീധറും പ്രധാന റോളില്‍ ചിത്രത്തില്‍ എത്തുന്നു. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജ ചടങ്ങില്‍ സച്ചിയുടെ ഭാര്യ സിജി സച്ചി, സംവിധായകരായ കണ്ണന് താമരക്കുളം, ജയന് നമ്പ്യാര്‍, രഞ്ജിത് കമല ശങ്കര്‍, സാലില്‍ വി, എസ്.ജെ സിനു. ലോഹിതദാസിന്റെ മക്കളും സിനിമ പ്രവര്‍ത്തകരുമായ വിജയ് ശങ്കര്‍ ലോഹിതദാസ്, ഹരികൃഷ്ണന് ലോഹിതദാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ഇഷാന് ദേവ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന് എന്നിവരാണ്. ആര്‍ട് അരുണ്‍ മോഹനന്, മേക്ക്അപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷന്‍ കൊറിയോഗ്രഫി കനല് കണ്ണന്, ചീഫ് അസോസിയേറ്റ് മനീഷ് ഭാര്ഗവന്, ക്രിയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര് നായര്‍, പി.ആര്.ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് ജെഫിന് ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍ മാ മി ജോ.