
സംസ്ഥാനത്ത് നിലവിൽ വിവിധ ജില്ലകളിലായി 3,57,327 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ഇവരിൽ 7238 പേര്‍ ആശുപത്രികളിലാണെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. 1141 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 2,05,410 പേരാണ് കൊവിഡ് 19 ബാധിച്ചു ചികിത്സയിലുള്ളതെന്നും എന്നാൽ ഇവരിൽ 3.6 ശതമാനം പേര്‍ക്കു മാത്രമാണ് ആശുപത്രി വാസം വേണ്ടി വന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Also Read:
ഇന്നത്തെ കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 3000 പേരിൽ കൂടുതൽ കൊവിഡ് 19 സ്ഥിരീകരിച്ച ഒരു ജില്ലയും സംസ്ഥാനത്തില്ല. എറണാകുളത്ത് 2732 പേരും തിരുവനന്തപുരത്ത് 1933 പേരും കാവിഡ് ബാധിതരായി. കൊല്ലത്ത് 1696 പേര്‍ക്കും കോട്ടയത്ത് 1502 പേര്‍ക്കും തൃശൂരിൽ 1357 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 1258, ആലപ്പുഴ 1036 എന്നിങ്ങനെയെയാണ് കണക്കുകള്‍. മറ്റു ജില്ലകളിൽ ആയിരത്തിൽ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ കണക്കിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരമാണ്.
24 മണിക്കൂറിനിടെ സ്ഥിരീകരിച്ച 27 കൊവിഡ് കേസുകള്‍ക്കു പുറമെ രേഖകളുടെ അഭാവം മൂലം മുൻ ദിവസങ്ങളിൽ സ്ഥിരീകരിക്കാതിരുന്ന 214 മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സുപ്രീം കോടതി ഉത്തരവ് പ്രകാരം അപ്പീൽ നൽകിയതു വഴി 251 മരണങ്ങളും കൊവിഡ് മരണപ്പട്ടികയിൽ ഉള്‍പ്പെടുത്തി. ഇതോടെ മൊത്തം മരണസംഖ്യ 61,626 ആയി ഉയര്‍ന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേര്‍ മാത്രമാണ് സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയത്. രോഗം ബാധിച്ചവരിൽ 130 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
സംസ്ഥാനത്ത് ഇന്ന് 40,087 പേര്‍ കൊവിഡ് മുക്തി നേടിയതായും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 100 ശതമാനം പേരും ഇതിനോടകം ആദ്യഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. രണഅടാം ഡോസ് വാക്സിൻ സ്വീകരിച്ചര്‍ 85 ശതമാനമാണ്.















