കോഴിക്കോട്> യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ ആര് നല്കിയ വസ്തുതയുടെ അടിസ്ഥാനത്തിലാണെന്ന് കേരളത്തിലെ ബിജെപി നേതൃത്വം വ്യക്തമാക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
യോഗി ഭരിച്ച യുപി കേരളത്തേക്കാള്‍ 50 വര്‍ഷം പിറകിലാണ്. ബഹുസ്വര സമൂഹത്തിന്റെ മാതൃകയായ കേരളത്തെ നോക്കി നടത്തുന്ന ജല്പ്പനങ്ങള് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു.