കൊച്ചി: ബലാത്സംഗ കേസിൽ യൂട്യൂബ് വ്ളോഗറായ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പീഡന പരാതി നിലനിൽക്കില്ലെന്നും, ഗൂഢലക്ഷ്യത്തോടെയാണ് തനിക്കെതിരേ ലൈംഗീകപീഡന ആരോപണം ഉയർത്തിയതെന്നുമാണ്ജാമ്യാപേക്ഷയിൽ ശ്രീകാന്ത് വെട്ടിയാർ ചൂണ്ടിക്കാട്ടിയത്.
ജന്മദിനാഘോഷത്തിനായ വിളിച്ചുവരുത്തി ആലുവയിലെഫ്ളാറ്റിലും കൊച്ചിയിലെ ഹോട്ടൽമുറിയിലും വെച്ച് ശ്രീകാന്ത് വെട്ടിയാർ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
വിമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരേ രണ്ടുതവണ മീടൂ ആരോപണം ഉയർന്നു. പിന്നാലെ പോലീസിൽ പരാതിയെത്തി. എറണാകുളം സെൻട്രൽ പോലീസാണ് ശ്രീന്തിനെതിരേ കേസെടുത്തത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
പരാതിക്ക് പിന്നാലെ ശ്രീകാന്തിന് വേണ്ടി അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
Content Highlights:Youtuber Sreekanth Vettiyar gets anticipatory bail