തിരുവനന്തപുരം > കേരളത്തെ മോശമായി ചിത്രീകരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ‘ഇവിടെമൂത്രം, പശുവിന്റെ മൂത്രവും ചാണകം കാഷ്ഠവുമാണ്. യുപി കേരളമായാല്‍ ആ നാട്ടിലെ ജനം രക്ഷപ്പെട്ടു’ എന്നുമാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.
യു.പി കേരളമായി മാറിയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗിക്ക് മറുപടി നല്‍കിയിരുന്നു. യോഗി ആദിത്യനാഥ് ഭയക്കുന്നതുപോലെ ഉത്തർപ്രദേശ് കേരളമായി മാറുകയാണെങ്കിൽ അവിടുത്തെ ജനങ്ങൾ മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യർ കൊല്ലപ്പെടാത്ത ഒരുമയുള്ള ഒരു സമൂഹമായി അവിടം മാറും. അതാണ് ഉത്തർപ്രദേശിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.
ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്നാണ് യോഗി പറഞ്ഞിരുന്നത്. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.