കോഴിക്കോട് > ഗിരീഷ് പുത്തേ്ഞ്ചരി ഫൗണ്ടേഷന്റെ പുരസ്കാരത്തിന് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെയും (ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ) ഗാനരചയിതാവ് പ്രകാശ് മാരാരേയും തെരഞ്ഞെടുത്തു.
സംവിധായകൻ എം പത്മകുമാർ (ചെയർമാൻ, ഗാനരചയിതാവ് മനു രഞ്ജിത്, തിരക്കഥാകൃത്ത് മുനീറ മഹുമ്മദുണ്ണി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും ശിൽപവുമാണ് പുരസ്കാരം. ഏപ്രിൽ ആദ്യം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പുത്തഞ്ചേരി ഫൗണ്ടേഷൻ സെക്രട്ടറി എസ് കെ സജീഷ് അറിയിച്ചു.