കോഴിക്കോട് > ലോകായുക്ത ഓർഡിനൻസ് ഒപ്പിടാതെ ഗവർണർ തിരിച്ചയക്കേണ്ടിയിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ഗവർണർക്കെതിരായ പ്രതിപക്ഷ ആരോപണം വിലകുറഞ്ഞതാണ്.
സർക്കാരിനെ സംരക്ഷിക്കയാണ് പ്രതിപക്ഷം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനംവെടിയണമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.