കണ്ണൂർ: എന്റെ മോനിതുവരെ അമ്മേ എന്ന് വിളിച്ചിട്ടില്ല. അവനൊരു താരാട്ട് പാട്ട് കേട്ട് ഇതുവരെ ഉറങ്ങിയിട്ടില്ല. ഒന്നും കേൾക്കാത്തത് കൊണ്ട് തന്നെ അവനിതുവരെ സംസാരിക്കാനും പഠിച്ചിട്ടില്ല. ആദ്യമൊക്കെ കുഞ്ഞു ശബ്ദമുണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോ അതിനും പറ്റാത്ത അവസ്ഥയാണ് . കണ്ണൂർ നാറാത്ത് പഞ്ചായത്തിലെ കമ്പിൽ നാസിക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദീപയ്ക്ക് തന്റെ രണ്ടര വയസ്സുകാരൻ അൻവിദിന്റെ ദുര്യോഗത്തെ കുറിച്ച് പറയുമ്പോൾ തീരാ കണ്ണീരാണ്.
അടിയന്തരമായിട്ടുള്ള കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറി മാത്രമാണ് പോംവഴിയെന്നാണ് ചികിത്സിച്ച ഡോക്ടർമാരെല്ലാം പറയുന്നത്. അതിന് ഏകദേശം 34 ലക്ഷത്തോളം രൂപ വരുമെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. വർഷങ്ങളായി വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദീപയ്ക്കും ഡ്രൈവറായി ജോലി ചെയ്യുന്ന ഭർത്താവ് സനലിനും ഇത്രയും തുക കണ്ടെത്തുകയെന്നത് കൂട്ടിയാൽ കൂടാത്ത കാര്യമാണ്.സഹായിക്കാൻ കുടുംബാംഗങ്ങളുമില്ല. ഇതോടെ സുമനസ്സുകളുടെ സഹായം തേടുകയാണ് സനലും-ദീപയും.
ഒന്നര വയസ്സിൽ അൻവിദിന് വന്ന ന്യൂമോണിയക്ക് ശേഷമാവാം കേൾവി ശക്തി നഷ്ടപ്പെട്ടതെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. പക്ഷെ അറിയാതെ പോയി. കോഴിക്കോട് മിംസ് ആശുപത്രിയിലും മറ്റും ചികിത്സയുമായി നിരവധി തവണ കയറിയിറങ്ങിയെങ്കിലും സർജറിയെല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഈ കുടുംബത്തെ അറിയിച്ചത്. നാട്ടുകാർ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വളരെ കുറഞ്ഞ തുകമാണ് പിരിഞ്ഞു കിട്ടിയത്. അടിയന്തര ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ ഇനിയങ്ങോട്ട് സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഈ കുടുംബം.
കോക്ലിയാർ ഇംപ്ലാന്റേഷൻ ഉപകരണത്തിന് മാത്രം 3,15,000 രൂപ വരും. ഓപ്പറേഷൻ ചെലവായി 2,50,00 രൂപയും വേണം. ഇതുവരെ പത്ത് ലക്ഷം രൂപ മാത്രമാണ് കണ്ണൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ ചികിത്സയുമായി ബന്ധപ്പെട്ട് എടുത്ത അക്കൗണ്ടിലേക്ക് വന്നത്. ബിരിയാണി ചാലഞ്ച് പോലുള്ള പരിപാടികൾ നടത്തി ചികിത്സാ പണം കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും ഉദ്ദേശിച്ച തുകയൊന്നിം കിട്ടിയിട്ടില്ല. ഇനി സുമനസ്സുകളുടെ വലിയ സഹായമുണ്ടെങ്കിൽ മാത്രമേ ഈ കുടുംബത്തെ സഹായിക്കാൻ കഴിയൂവെന്നാണ് നാട്ടുകാരും പറയുന്നത്.
Bank Details
Deepa A K
South Indian Bank
0133053000033126
IFSC code SIBL0000133
Mob:8891309506,8848940794
Google Pay Number:8891309506
8289871693(Rameshan Narath Grama Panchayath President)