കോഴിക്കോട്> സമസ്ത പണ്ഡിത സഭ അംഗം ഉമർഫൈസി മുക്കത്തെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങൾ.
ഉമർഫൈസി വഖഫ് സംരക്ഷണ സമിതിയിൽ ചേർന്നത് വ്യക്തിപരമായ തീരുമാനമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. സമസ്തയുടെ തീരുമാനമല്ല അതെന്നും താനും സമസ്തയുടെ നേതാവാണെന്നും സാദിഖലി പറഞ്ഞു.
വഖഫ് വിഷയത്തിൽ ലീഗ് നേതൃത്വം നൽകുന്ന കോഓർഡിനേഷൻ സമിതിയിൽ നിന്നും വിട്ടു നിന്ന സമസ്ത വഖഫ് സംരക്ഷണ സമിതിയിൽ ചേർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാദിഖലി തങ്ങളുടെ പ്രതികരണം.