തിരുവനന്തപുരം> 2021 നവംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച വെബിനാര്‍ സീരിസിന് ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം. ഒരു മാസകാലയളവില്‍ ഏറ്റവും കൂടുതല്‍ വെബിനാറുകള്‍ സംഘടിപ്പിച്ചതിനാണ് അംഗീകാരം.
2021 ഒക്ടോബര്‍ 15മുതല്‍ നവംബര്‍ 15വരെയുള്ള 31 ദിവസ കാലയളവില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 252 വിദ്യാഭ്യാസ വെബിനാറുകളാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്. മനോഭാവ നിര്‍മ്മാണം, ജീവിത നൈപുണികള്‍, ക്രിയാത്മക നൈപുണികള്‍, ആരോഗ്യ ജാഗ്രത, ടെക്നോക്രാഫ്റ്റ് ചെയ്ഞ്ച് ആന്‍ഡ് ക്രൈസിസ് മാനേജ്മെന്റ് എന്നീ പ്രമേയങ്ങളോടെ 249 സ്കൂള്‍ എന്‍എസ്എസ് യൂണിറ്റുകള്‍ വെബിനാര്‍ സീരിസില്‍ വിഷയാവതരണങ്ങള്‍ നടത്തി.
സംഘടിപ്പിക്കപ്പെട്ട 252 വെബിനാറുകളില്‍ യുട്യൂബ് സ്ക്രീനിങ്ങിലൂടെ ഏറ്റവും കൂടുതല്‍ പേര് പങ്കെടുത്ത 131 സെഷനുകളാണ് ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. ഉടന്‍ പ്രഖ്യാപനം ഉണ്ടാകും. പൊതു വിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ നേട്ടത്തെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിച്ചു.