മലപ്പുറം> പ്രമുഖ ചരിത്രകാരന് ഡോ എം ഗംഗാധരന് (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാര ജേതാവാണ്. പരപ്പനങ്ങാടി പി കെ നാരായണന് നായരുടെയും മുറ്റയില് പാറുക്കുട്ടിയമ്മയുടെയും മകനായി 1933ലാണ് ജനനം.
മദ്രാസ് സര്വകലാശാലയില് നിന്ന് ചരിത്രത്തില് ബിഎ (ഓണേഴ്സ്) നേടി. മലബാര് കലാപത്തെക്കുറിച്ചുള്ള പഠനത്തിന് കലിക്കറ്റ് സര്വകലാശാലയില് നിന്ന് പിഎച്ച്ഡി നേടി. മദ്രാസില് കേന്ദ്ര സര്ക്കാര് സ്ഥാപനത്തില് ഓഡിറ്ററായിരുന്നു. പിന്നീട് വിവിധ കോളേജുകളില് ചരിത്രാധ്യാപകനായി. കോട്ടയം എംജി സര്വകലാശാല വിസിറ്റിങ് പ്രൊഫസറായിരുന്നു.
‘വസന്തത്തിന്റെ മുറിവ്’ എന്ന ഗ്രന്ഥത്തിന് വിവര്ത്തന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഉണര്വിന്റെ ലഹരിയിലേക്ക് എന്ന കൃതിക്ക് സാഹിത്യവിമര്ശനത്തിനുള്ള കേരള സാഹിത്യാക്കാദമി പുരസ്കാരവും ലഭിച്ചു. അന്വേഷണം, ആസ്വാദനം, നിരൂപണം പുതിയ മുഖം, മലബാര് റിബല്യണ് 1921-22, ദ ലാന്ഡ് ഓഫ് മലബാര്, മാപ്പിള പഠനങ്ങള് എന്നിവയാണ് മറ്റു പ്രധാന പുസ്തകങ്ങള്. ഭാര്യ: യമുനാദേവി. മക്കള്: നാരായണന്, നളിനി. മരുമക്കൾ: അനിത, കരുണാകരൻ.