31-കാരനായ ബോറിസ് ഒറവെക് അടിവസ്ത്രം മാത്രം ധരിച്ചാണ് സാഹസീക ശ്രമത്തിനിറങ്ങിയത്. മഞ്ഞുമൂടിയ വെള്ളത്തിൽ മുങ്ങുന്നതിന് മുമ്പ് ബോറിസ് ഒരു ദീർഘനിശ്വാസം എടുക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഐസിന്റെ നേർത്ത പാളിക്ക് മുകളിൽ സുഹൃത്തുക്കൾ ക്യാമറയുമായി ബോറിസിന്റെ ചലനം ട്രാക്ക് ചെയ്യുന്നുണ്ട്. കുറച്ച് ദൂരം നീന്തിയ ശേഷം ദിശാബോധം നഷ്ടപ്പെടുകയും ബോറിസ് വലത്തേക്ക് തിരിയാൻ തുടങ്ങുകയും ചെയ്യുന്നു. വഴി തെറ്റുന്നു എന്ന് മനസ്സിലാക്കിയ സുഹൃത്തുക്കൾ ഐസ് പാളിക്ക് മുകളിൽ ചവിട്ടി ബോറിസിന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നു. ഇതോടെ ബോറിസിന്റെ ലക്ഷ്യസ്ഥാനം തെറ്റുക മാത്രമല്ല പരിഭാന്തനാവുന്നതും വിഡിയോയിലുണ്ട്.
നിമിഷങ്ങൾക്കുള്ളിൽ ഐസ് പാളിക്ക് പുറത്തേക്ക് വരാനുള്ള വഴി ബോറിസ് തേടുന്നത് കാണാം. പക്ഷെ എങ്ങോട്ട് പോകണം എന്ന് മനസ്സിലാവാതെ വരുന്നതോടെ ശ്വാസം പിടിച്ചു നിർത്താൻ ബോറിസ് പാടുപെടുന്നു. രംഗം വഷളാവുന്നു എന്ന് മനസ്സിലാക്കിയ സുഹൃത്തുക്കൾ ബോറിസിന്റെ അടുത്തുള്ള ഐസ് പാളി തകർത്ത് ബോറിസിന് പുറത്തെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല.
ഈ സമയത്ത് സുരക്ഷയ്ക്കായി ബോറിസിന്റെ ശരീരത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന കയറിന്റെ അറ്റം ബോറിസിന്റെ ശ്രദ്ധയിൽ പെടുന്നത് കാണാം. ഇതിൽ പിടിച്ച് തിരികെ നീന്തുന്ന ബോറിസ് ഒടുവിൽ സുരക്ഷിതമായി വെള്ളത്തിലേക്കിറങ്ങിയ അതെ ദ്വാരത്തിലൂടെ മുകളിലേക്കെത്തുന്നു. ഇൻസ്റ്റാഗ്രാമിൽ 1.34 ലൈക്കുകളും ടിക് ടോക്കിൽ ദശലക്ഷക്കണക്കിന് വ്യൂകളും ബോറിസിന്റെ ഈ വീഡിയോ നേടിക്കഴിഞ്ഞു.
സ്ലോവാക്യയിൽ വച്ചാണ് വീഡിയോ ത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബോറിസിന്റെ സോഷ്യൽ മീഡിയ ബയോ അനുസരിച്ച്, ബോൾ ഹോക്കിയിൽ നാല് തവണ ലോക ചാമ്പ്യനും, റെഡ് ബുൾ ഐസ് ക്രോസ് അത്‌ലറ്റ്, ക്രോസ് ഫിറ്റ് അത്‌ലറ്റും കൂടെയാണ് ബോറിസ് ഒറവെക്.