അഹമ്മദാബാദ് > വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 177 റൺസ് വിജയലക്ഷ്യം. സ്പിന്നർമാരുടെ കരുത്തിൽ ടീം ഇന്ത്യ ആഞ്ഞടിച്ചപ്പോൾ 43.5 ഓവറിൽ 176 റൺസ് നേടാനെ സന്ദർശകർക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യയുടെ 1000ാമത്തെ ഏകദിന മത്സരമാണിത്.
ഇന്ത്യയ്ക്കായി യുസേവേന്ദ്ര ചാഹൽ നാലും വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും വീഴ്ത്തി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു.
22.5 ഓവറിൽ 79 റൺസിന് ഏഴു വിക്കറ്റുകൾ നഷ്ടമായ വിൻഡീസിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത് ജെയ്സൻ ഹോൾഡർ–ഫാബിയൻ അലൻ സഖ്യത്തിന്റെ 78 റൺസ് കൂട്ടുകെട്ടാണ്. ഹോൾഡർ അർധസെഞ്ചുറി നേടിയപ്പോൾ അലൻ 29 റൺസുമായി പൊരുതിനിന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 10 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 67 റൺസ് നേടിയിട്ടുണ്ട്. 39 പന്തിൽ 47 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത്ത് ശർമയും 23 പന്തിൽ 13 റൺസെടുത്ത ഇഷാൻ കൃഷ്ണനുമാണ് ക്രീസിൽ.
അന്തരിച്ച ഗായിക ലതാമങ്കേഷ്കറിനോടുള്ള ആദരസൂചകമായി കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിലിറങ്ങിയത്.