കോഴിക്കോട് > ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽമുസ്ലിംലീഗ് മത്സരിക്കുന്നത് അസദുദ്ദീൻ ഒവൈസിയുടെ മുന്നണിയിൽ. കോൺഗ്രസിനെയും സമാജ്വാദിപാർടിയെയും എതിർത്താണ് ലീഗ് മതതീവ്രാദിയും കടുത്തവ ർഗീയപ്രചാരകനുമായറിയപ്പെടുന്ന ഒവൈസിയുടെ മുന്നണിയിൽചേക്കേറിയത്. ആൾ ഇന്ത്യ മജ്ലിസ്- ഇ -ഇത്തഹാദുൽ മുസ്ലീമീൻ (എ ഐ എം ഐ എം)നേതാവായ ഒവൈസി വർഗീയധ്രുവീകരണമുണ്ടാക്കി ബിജെപിയെ സഹായിക്കാനാണ് മുന്നണിയുണ്ടാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചിരിക്കവെയാണ് ലീഗ് അവരുമായി ശെകകോർത്തിരിക്കുന്നത്. ആഗ്ര, ഉന്നാവോ എന്നീ രണ്ട് മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്. യുപിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൂറോളം മണ്ഡലങ്ങളിൽ ബഹുകക്ഷി മത്സരമാണ് ബിജെപിയെ തുണച്ചിരുന്നത്.
ഒവൈസിയുടെ മുന്നണിക്ക് വോട്ട്തേടി ബഷീറും വഹാബും സമദാനിയും
ഒവൈസിയുടെ മുന്നണി സ്ഥാനാർഥികൾക്ക് വോട്ട്തേടി കേരളത്തിൽ നിന്നുള്ള ലീഗ് നേതാക്കൾ കഴിഞ്ഞ ദിവസം യുപിയിൽ പ്രചരണത്തിനെത്തുകയുണ്ടായി.എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൾ വഹാബ്, എം പി അബ്ദുൾസമദ് സമദാനി എന്നിവരാണ് ഒവൈസി മുന്നണിക്കായി വോട്ട്തേടിയത്. ആഗ്രയിൽ മുഹമ്മദ് കാമിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ ഇവർ സംസാരിച്ചതിന്റെ ദൃശ്യങ്ങൾ നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്.
ഇതിനെതിരെ ലീഗിനകത്തുനിന്നും കോൺഗ്രസിന്റെയും ആക്ഷേപവും വിമർശവുമുയർന്നു. തങ്ങളുടെ വോട്ട്വാങ്ങി ജയിച്ച എംപി സ്ഥാനം രാജിവെച്ചിട്ട്പോരേ വർഗീയകളിയെന്നാണ് കോൺഗ്രസുകാരുടെ രോഷം നിറഞ്ഞ ചോദ്യം. സംഘിചാരനെന്ന് മുമ്പ് ലീഗ് വിമർശിച്ച ഒവൈസിയുമയി എങ്ങനെ ഇപ്പോൾ സഖ്യമായെന്ന ചോദ്യവുമുണ്ട്. ബിഹാർ തെരഞ്ഞെടുപ്പ്വേളയിൽ ഒവൈസിയുടെ സാന്നിധ്യത്തെ ശക്തമായി വിമർശിച്ച് നേതാക്കൾ ഹജ്ജിന്പോയോ എന്ന ചോദ്യവുമുണ്ട്.