യു എ ഇ : മഞ്ജു വാരിയർ നായികയായി യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന “ആയിഷ ” ക്കൊപ്പം ചുവടു വെക്കാൻ ഇന്ത്യൻ സിനിമയിലെ പ്രമൂഖ കോറിയോ ഗ്രാഫർ പ്രഭുദേവ എത്തി. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് തമിഴ് സിനിമയിലൂടെ പ്രശസ്തനായി മാറിയ പ്രഭുദേവ നീണ്ട ഇടവേളക്കു ശേഷം ഒരു മലയാളം ചിത്രത്തിന് ഡാൻസ് ചിട്ടപ്പെടുത്തുവാൻ എത്തുന്നത്.
നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും തയ്യാറാക്കുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തും. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ , സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്. ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു . എഡിറ്റർ അപ്പു എൻ ഭട്ടതിരി , കലാ സംവിധാനം മോഹൻദാസ് , വസ്ത്രാലങ്കാരം സമീറ സനീഷ് , ചമയം റോണക്സ് സേവ്യർ , ചീഫ് അസ്സോസിയേറ്റ് ബിനു ജി നായർ , ഗാന രചന ബി കെ ഹരിനാരായണൻ , സുഹൈൽ കോയ . ശബ്ദ സംവിധാനം വൈശാഖ് , നിശ്ചല ചിത്രം രോഹിത് കെ സുരേഷ് . ലൈൻ പ്രൊഡ്യൂസർ റഹിം പി എം കെ . പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ . ഖത്തർ വിഷൻ ഗ്രൂപ്പ് എം ഡി നൗഫൽ എൻ എം ചിത്രീകരണ സ്ഥലത്തെത്തിയിരുന്നു. പി ആർ ഒ – എ എസ് ദിനേശ്. ഡൽഹി, ബോംബെ എന്നിവിടങ്ങളിലായി ഇന്ത്യയിലെ ചിത്രീകരണം നടക്കും.















