തിരുവനന്തപുരം: ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം ചോർന്നെന്ന വാർത്തകളുമായി ബന്ധപ്പെട്ട് ആക്രമണത്തിനിരയായ നടി ഡി.ജി.പിക്ക് പരാതി നൽകി. ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് നടി ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുന്നത്.
നേരത്തെ ഇതേവിഷയത്തിൽ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നടി കത്തെഴുതിയിരുന്നു. ഇതിനുപുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലൻസ് കമ്മീഷണർമാർ, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷൻ എന്നിവർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
താൻ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് ചോർന്നുവെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്, ഇതിൽ അന്വേഷണം വേണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. വിദേശത്തുള്ള ചില ആളുകളിലേക്ക് ദൃശ്യങ്ങൾ എത്തിയതായും വാർത്തകളുണ്ട്. ഇത് ഞെട്ടിക്കുന്നതാണെന്നും തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും കോടതിയിൽ നിന്ന് നീതി പ്രതീക്ഷിച്ചിരിക്കുന്ന വ്യക്തിയാണ് താനെന്നും കത്തിൽ പറഞ്ഞിരുന്നു.
Content Highlights:actress attack case victim given complaint to dgp