കൊല്ലം: 12 വയസുകാരിയെ ബന്ധുവായ യുവാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് പെൺകുട്ടിയെ ചികിത്സക്കായി എത്തിച്ചത്. തുടർന്ന് ഡോക്ടർക്ക് സംശയം തോന്നി പരിശോധിക്കുകയായിരുന്നു.
പിന്നീട് കൗൺസിലിംഗിന് വിധേയമാക്കുമ്പോഴാണ് അടുത്ത ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടി പറഞ്ഞത്. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് 23 വയസുകാരനായ യുവാവ്. പെൺകുട്ടിയുടെ വീട്ടിലായിരുന്നു യുവാവ് മിക്കപ്പോഴും താമസിച്ചിരുന്നത്.
പ്രതിയെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights:A 12 year old girl was raped by a relative