തൃശൂർ > തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ കാൽകഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന വാർത്തയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തര റിപ്പോർട്ട് തേടി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാറുമായി മന്ത്രി ഫോണിൽ സംസാരിച്ചു.
നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രാകൃതമായ ആചാരങ്ങൾ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി കർശന നിർദേശം നൽകി. മറ്റു ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ക്ഷേത്രങ്ങളിലും ഇത്തരത്തിൽ പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്ത പ്രാകൃത അനാചാരങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.