കോട്ടയം > മൂർഖന്റെ കൊടുംവിഷത്തെ വാവ സുരേഷ് ഒരിക്കൽകൂടി തോൽപ്പിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിന്റെ ആരോഗ്യനിലയിൽകാര്യമായ പുരോഗതിയുണ്ടായതായി ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച അദ്ദേഹം മുറിയിലൂടെ അൽപം നടന്നു. ഡോക്ടർമാരുടെ സഹായത്തോടെയാണെങ്കിലും നടക്കാൻകഴിഞ്ഞത് നല്ല ലക്ഷണമാണ്. വാവ സുരേഷിനെ ഐസിയുവിൽനിന്ന് തൊട്ടടുത്തുള്ള സ്പെഷ്യൽറൂമിലേക്ക് മാറ്റി.
സുരേഷിന് ഇപ്പോൾനല്ല ബോധമുണ്ട്. ഡോക്ടമാരോട് സംസാരിക്കുന്നുമുണ്ട്. ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് കൊടുക്കുന്നത്. നടക്കാൻസാധിച്ചതിനാൽ പേശികൾക്ക് ബലക്കുറവുണ്ടായിട്ടില്ലെന്ന് ഡോക്ടർമാർപറഞ്ഞു. തലച്ചോറിലേക്ക് ഓക്സിജൻഎത്തുന്നതും വർധിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾകൂടി നിരീക്ഷണത്തിൽതുടരും.