തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു. 75 വയസ്സ് പൂർത്തിയായതോടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ആർച്ച് ബിഷപ്പ് സ്ഥാനത്ത് ഉള്ള ഭരണച്ചുമതലകളിൽ നിന്നും വിരമിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഡോ.തോമസ് നെറ്റോ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പാകും. ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ മെത്രാനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാർച്ചിലാണ് എം.സൂസപാക്യത്തിന് 75 വയസ് പൂർത്തിയായത്. കോലിഡ് പ്രതിസന്ധിയായതിനാലാണ് വിരമിക്കൽ നീണ്ടത്.
Content Highlights:latin catholic arch bishop soosapakiam retires