കോഴിക്കോട്> കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവ ചിൽഡ്രൻസ് ഹോമിന്റെ ഭൗതിക സാഹചര്യവും സാമൂഹ്യാന്തരീക്ഷവും മെച്ചപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെട്ടിടത്തിന്റെ പെയിന്റിങിനും അടിയന്തര അറ്റകുറ്റപണകൾക്കും 22 ലക്ഷം രൂപ അനുവദിച്ചതായും കുട്ടികൾക്കായുള്ള കളിസ്ഥലം കൂടുതൽ വിപുലപ്പെടുത്താൻ നിർദേശിച്ചതായും മന്ത്രി അറിയിച്ചു.
ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്നവരുടെ മാനസിക ഉല്ലാസം വർധിപ്പിക്കാൻ പൂന്തോട്ടം, കൃഷിസ്ഥലം എന്നിവ വിപുലപ്പെടുത്താൻ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ചിൽഡ്രൻസ്ഹോം സന്ദർശിച്ച് യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ അബ്ദുൾ ബാരി, ബോയ്സ് ഹോം സൂപ്രണ്ട് അഹമ്മദ് റഷീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.