കൊച്ചി : പ്രശസ്ത തമിഴ് സംവിധായകൻ റാം നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാൻ്റെ ചെന്നൈയിലെ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. നേരം, റിച്ചി എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി തമിഴിൽ നായകനായി എത്തുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പേരന്പ് ആയിരുന്നു റാം സംവിധാനം ചെയ്തു ഇതിനു മുൻപ് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്ന്. റാം ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ നിവിൻ പോളി ചിത്രം.
ചെന്നൈയിലെ എ ആർ റഹ്മാന്റെ സ്റ്റുഡിയോ ഫ്ലോറിൽ ആണ് ഫൈനൽ ഷെഡ്യൂൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. റാമിനും, ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന നടൻ സൂരിക്കും ഒപ്പമുള്ള ചിത്രങ്ങൾ നിവിൻ പോളി പങ്കു വെച്ചത് വലിയ ശ്രദ്ധ നേടുന്നുണ്ട്. വി ഹൗസ് പ്രൊഡക്ഷന്‍സ് എന്ന ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അഞ്ജലി ആണ്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിനു വേണ്ടി: സംഗീത സംവിധാനം നിർവഹിക്കുന്നത്. തുറമുഖം എന്ന രാജീവ് രവി ചിത്രമാണ് റിലീസിന് തയ്യാറായി ഇരിക്കുന്ന പുതിയ നിവിൻ പോളി ചിത്രം.