അബുദാബി > മുഖ്യമന്ത്രി പിണറായി വിജയൻ യു എ ക്യാബിനറ് മന്ത്രിയും എക്സ്പോ കമ്മീഷണർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. യു എ ഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ശക്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, വ്യവസായ മന്ത്രി പി രാജീവ്, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.














