തൃശൂർ> ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തൃശൂർ സെന്റ് തോമസ് കോളേജിൽ എസ് എഫ് ഐ പ്രതിനിധിയായി ചെയർമാനായിരുന്നു.
പിന്നീട്ട് കേരള ധൈഷണിക മണ്ഡലത്തിലേക്ക് പ്രവേശിച്ചു. വിമോചനാശയങ്ങൾ പങ്കുവെച്ചു. ബൈബിളിനെ സാമൂഹ്യ-സാംസ്കാരിക പോരാട്ടങ്ങൾക്കു വേണ്ടി വ്യാഖ്യാനിച്ചു നൽകി.
1990ൽ സമ്പൂർണ സാക്ഷരതാ കാലത്ത് അദ്ദേഹം നടത്തിയ സേവനങ്ങൾ വളരെ വലുതാണ്. ബീഹാറിൽ നടത്തിയ സാക്ഷരതാ പ്രവർത്തനത്തിന് അദ്ദേഹം ഭാരത് ഗ്യാൻ – വിഗ്യാൻ സമിതിയുടെ സംസ്ഥാന കോഡിനേറ്റർ എന്ന നിലയിലും നേതൃത്വം നല്കി. അക്കാലത്ത് ഫാ.സ് റ്റാൻ സ്വാമിയുമായും സൗഹൃദത്തിലായി. സഭയിൽ ജനാധിപത്യം സ്ഥാപിക്കുന്നതിനും സഭാ വ്യവഹാരങ്ങൾ അഴിമതി മുക്തമാക്കുന്നതിനും മറ്റും അദ്ദേഹം പ്രവർത്തിച്ചു.അതിനിടയിലാണ് രോഗബാധിതനാകുന്നത്.
രണ്ടു വർഷം മുമ്പ് അഞ്ചേരി ആസ്ഥാനമായുള്ള സൈമൺ ബ്രിട്ടോ അനുസ്മരണ സമിതി അവാർഡ് നല്കി ആദരിച്ചിരുന്നു.