നിലവിൽ എട്ട് രൂപയാണ് ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക്. എന്നാൽ വര്‍ധിച്ച ഇന്ധനവിലയും പ്രവര്‍ത്തനച്ചെലവും കണക്കിലെടുത്ത് ഇത് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകള ആവശ്യപ്പെട്ടത്. നവംബറിൽ തന്നെ ഇക്കാര്യം ബസുടമകള്‍ ആവശ്യപ്പെടുകയും സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടും രണ്ട് മാസത്തിനു ശേഷവും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നിലവിൽ വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ബസുടമകള്‍ നിലപാട് കടുപ്പിക്കുന്നത്. ചാര്‍ജ് വര്‍ധനവിനു പുറമെ നികുതിയിളവും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു.
Also Read:
ഫെബ്രുവരി ആദ്യം നടക്കുന്ന മന്ത്രിസഭായോഗത്തിലും നിരക്കുവര്‍ധന സംബന്ധിച്ച് തീരുമാനമെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേയ്ക്ക് കടക്കാനാണ് സംഘടനകളുടെ നീക്കം. ഇതേ ആവശ്യത്തിൽ മുൻപ് സംസ്ഥാനത്തെ ഏഴായിരത്തോളം സ്വകാര്യ ബസുകള്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ക്സിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ പരിഗണിച്ച് സമരം മാറ്റി വെക്കുകയായിരുന്നു.
മിനിമം ചാര്‍ജ് വര്‍ധനവിനു പുറമെ കിലോമീറ്റര്‍ നിരക്കിലും വിദ്യാര്‍ഥികളുടെ കുറഞ്ഞ യാത്രാനിരക്കിലും ബസുടമകള്‍ വര്‍ധനവ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെങ്കിൽ ഡീസലിന് സബ്സിഡി നൽകുകയോ നികുതിയിളവ് നൽകുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ മിനിമം ചാര്‍ജ് 10 രൂപയാക്കി വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതായും ഇക്കാര്യം മുഖ്യമന്ത്രി അംഗീകരിച്ചതായു റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും ചെയ്തിരുന്നു. ഫെബ്രുവരി 1 മുതൽ നിരക്കുവര്‍ധന നടപ്പാക്കിയേക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായിട്ടില്ല.
Also Read:
നിലവിൽ 8 രൂപ മിനിമം ചാര്‍ജ് നൽകിയാൽ 2.5 കിലോമീറ്റര്‍ യാത്ര ചെയ്യാം. എന്നാൽ ഇതേ ദൂരം യാത്ര ചെയ്യുന്നതിനു 10 രൂപ മിനിമം ചാര്‍ജ് ഏര്‍പ്പെടുത്താമെന്നാണ് ഗതാഗതവകുപ്പ് നൽകിയ ശുപാര്‍ശ. കൂടാതെ അധികമായി ഓരോ കിലോമീറ്ററിനും 80 പൈസ എന്നത് ഒരു രൂപയാക്കിയും ഉയര്‍ത്തും. വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് അഞ്ച് രൂപയായി ഉയര്‍ത്താനും ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനുമാണ് ഗതാഗതവകുപ്പിൻ്റെ ശുപാര്‍ശ.