വാളയാർ> വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ സ്വകാര്യ ബസിൽ കടത്തിയ 8 ഗ്രാം എംഡിഎംഎയുമായി ഒരാളെ പിടികൂടി. എറണാകുളം കണയന്നൂർ ചേരാനെല്ലൂർ, പച്ചാളം ദേശത്ത് മടത്തിങ്കൽ പറമ്പ് വീട്ടിൽ എബിൻ(26) ആണ് എക്സൈസ് സംഘം പിടികൂടിയത്. ഞായറാഴ്ച രാവിലെ 7 മണിക്കാണ് സംഭവം.
പാലക്കാട് ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ എം എം നാസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു വാളയാർ സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ കടത്തിയ ലഹരി മരുന്ന് പിടികൂടിയത്. പ്രതിയെ പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















